മുഖ്യമന്ത്രിയുടേത് ഗുരുനിന്ദ: വി.മുരളീധരൻ

Tuesday 03 January 2023 12:00 AM IST

ന്യൂഡൽഹി:കണ്ണൂർ എസ്.എൻ കോളേജിലെ പരിപാടിക്കിടെ ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി തനിനിറം വ്യക്തമാക്കിയെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. ശിവഗിരിയിൽ ഗുരുദർശനങ്ങളെ പുകഴ്ത്തിയ പിണറായി വിജയൻ എസ്.എൻ കോളേജ് വേദിയിൽ ഗുരുസ്തുതി ചൊല്ലുമ്പോൾ എഴുന്നേൽക്കാതെ ഗുരുവിനെ അപമാനിച്ചു. ആവശ്യം വരുമ്പോൾ ഗുരുദർശനങ്ങളെയും ശ്രീനാരായണീയരെയും വാഴ്ത്തുന്ന മുഖ്യമന്ത്രി തരംപോലെ ഇകഴ്ത്തലും തുടരുകയാണെന്ന് വി.മുരളീധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

മുമ്പ് ഒരു നിയമസഭാംഗം ഗുരുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ കുട്ടിച്ചാത്തനിൽ വിശ്വസിച്ച് ചൊല്ലുന്നതുപോലെയെന്ന് പരിഹസിച്ചയാളാണ് പിണറായി. ശിവഗിരിയുടെ പുണ്യഭൂമി ശങ്കരാചാര്യരെ അപമാനിക്കാനാണ് മന്ത്രി എം.ബി രാജേഷ് ഉപയോഗിച്ചതെന്നും മുരളീധരൻ പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ ​മാ​പ്പ് ​പ​റ​യ​ണം​:​ ​കെ.​ ​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ണ്ണൂ​ർ​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജ് ​ഇ​ൻ​ഡോ​ർ​ ​സ്‌​റ്റേ​ഡി​യ​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ ​വേ​ദി​യി​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​കീ​ർ​ത്ത​ന​ത്തെ​യും​ ​ഗു​രു​വി​നെ​യും​ ​അ​പ​മാ​നി​ക്കും​ ​വി​ധം​ ​പെ​രു​മാ​റി​യ​ ​മു​ഖ്യ​മ​ന്ത്രി​ ​മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​എം​പി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഗു​രു​സ്തു​തി​ ​ശ്ലോ​കം​ ​എ​ല്ലാ​വ​രും​ ​എ​ഴു​ന്നേ​റ്റ് ​നി​ന്ന് ​ആ​ദ​രി​ക്കു​ന്ന​ ​ഒ​ന്നാ​ണ്.​ ​ആ​ ​കീ​ഴ്വ​ഴ​ക്കം​ ​പ​ര​സ്യ​മാ​യി​ ​തെ​റ്റി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ക്കു​ണ്ടാ​യ​ ​ചേ​തോ​വി​കാ​ര​മെ​ന്താ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം.​ ​താ​ൽ​ക്കാ​ലി​ക​ ​വോ​ട്ട് ​ബാ​ങ്ക് ​ല​ക്ഷ്യ​മി​ട്ട് ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​പേ​രി​ൽ​ ​മാ​ത്രം​ ​മ​ത​വി​ഭാ​ഗ​ങ്ങ​ളോ​ട് ​മ​മ​ത​ ​പ്ര​ക​ടി​പ്പി​ക്കു​ക​യെ​ന്ന​ത് ​സി.​പി.​എ​മ്മി​ന്റെ​ ​ശൈ​ലി​യാ​ണ്.