രാഹുൽ മാപ്പു പറയണം: ബി.ജെ.പി വിധി സാങ്കേതികം: കോൺഗ്രസ്

Tuesday 03 January 2023 12:00 AM IST

ന്യൂഡൽഹി: സുപ്രീം കോടതി വിധിയെ കൂട്ടുപിടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും നോട്ടുനിരോധനം സംബന്ധിച്ച വാക്പോര് കടുപ്പിച്ചു.

നോട്ട് നിരോധനത്തെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പു പറയണമെന്ന് ബി.ജെ.പി ദേശീയ വക്താവ് രവി ശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.

നോട്ട് നിരോധനത്തിനെതിരെ രാഹുൽ രാജ്യത്തും വിദേശത്തും പ്രചാരണം നടത്തി. അത് നിർഭാഗ്യകരമായിരുന്നു. ചിദംബരം അടക്കം കോൺഗ്രസ് നേതാക്കൾ ഭൂരിപക്ഷ വിധിയെക്കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും രവി ശങ്കർ പ്രസാദ് ചോദിച്ചു.

നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ കുതിച്ചുയർന്നു. പാവപ്പെട്ടവർ പോലും ഡിജിറ്റൽ പണമിടപാടുകൾ ഉപയോഗിക്കുന്നു. ഭീകരവാദത്തിനുള്ള ധനസഹായം നിയന്ത്രിക്കുന്നതിലും നോട്ട് അസാധുവാക്കൽ വലിയ സേവനമാണ് ചെയ്തതെന്നും രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി.

ലക്ഷ്യം കണ്ടില്ലെന്ന് കോൺഗ്രസ്

നോട്ട് അസാധുവാക്കിയതിലൂടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ പൂർത്തീകരിച്ചോയെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നില്ലെന്ന് കോൺഗ്രസ് പ്രചരണവിഭാഗം മേധാവി ജയ്‌റാം രമേശ് പ്രതികരിച്ചു. കറൻസി കുറയ്ക്കുക, പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുക, കള്ളപ്പണം തടയുക, ഭീകരവാദം അവസാനിപ്പിക്കുക, കള്ളപ്പണം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളൊന്നും കാര്യമായ അളവിൽ കൈവരിക്കാനായില്ല.

ഭൂരിപക്ഷം സുപ്രീം കോടതി വിധി തീരുമാനങ്ങൾ എടുക്കുന്നതിനുള്ള പ്രക്രിയയുടെ സാങ്കേതികതയിലാണ് കേന്ദ്രീകരിച്ചത്. സുപ്രീംകോടതി നോട്ട് നിരോധനം ശരിവച്ചു എന്ന് പറയുന്നത് തികച്ചുംതെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യാഘാതം പറയാത്ത

വിധി: സി.പി.എം

തീരുമാനം എടുക്കാനുള്ള സർക്കാരിന്റെ നിയമപരമായ അവകാശം മാത്രമാണ് നോട്ട് നിരോധനം സംബന്ധിച്ച വിധിയിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഉയർത്തിപ്പിടിച്ചതെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ച് പരാമർശമില്ല. സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയും ചെറുകിട വ്യവസായ മേഖലയെ സ്തംഭിപ്പിച്ചതും പരാമർശിച്ചില്ല.

വിദേശ ബാങ്കുകളിൽ നിന്ന് കള്ളപ്പണം തിരികെ കൊണ്ടുവരൽ, ഭീകര

ഫണ്ടിംഗ്, അഴിമതി പണം കുറയ്ക്കൽ തുടങ്ങിയ ലക്ഷ്യങ്ങളൊന്നും നടപ്പായിട്ടില്ല. ഡിജിറ്റൽ പണമിടപാട് കൂടിയെന്ന് പറയുമ്പോഴും ആർ.ബി.ഐ കണക്കു പ്രകാരം പൊതുജനങ്ങളുടെ പക്കലുള്ള കറൻസി നോട്ട് നിരോധനത്തിന്റെ തലേന്ന് 17.7 ലക്ഷം കോടി ആയിരുന്നത് ഇപ്പോൾ 30.88 ലക്ഷം കോടിയായി ഉയർന്നു(71.84 ശതമാനം വർദ്ധനവ്).

മോ​ദി​യെ​ ​വേ​ട്ട​യാ​ടി​യ​വ​ർ​ക്കു​ള്ള പ്ര​ഹ​രം​:​ ​വി.​ ​മു​ര​ളീ​ധ​രൻ

ന്യൂ​ഡ​ൽ​ഹി​:​ ​നോ​ട്ട് ​നി​രോ​ധ​ന​ത്തി​ന്റെ​ ​പേ​രി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​വേ​ട്ട​യാ​ടി​യ​വ​ർ​ക്കു​ള്ള​ ​ക​ന​ത്ത​ ​പ്ര​ഹ​ര​മാ​ണ് ​സു​പ്രീം​കോ​ട​തി​ ​വി​ധി​യെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ന്റെ​ ​ഫേ​സ്ബു​ക്ക് ​കു​റി​പ്പ്.​ ​നോ​ട്ട് ​നി​രോ​ധ​ന​മെ​ന്ന​ ​സു​പ്ര​ധാ​ന​ ​തീ​രു​മാ​ന​ത്തി​ലൂ​ടെ​ ​രാ​ജ്യ​ത്തി​ന്റെ​ ​ന​ന്മ​യാ​ണ് ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ല​ക്ഷ്യ​മി​ട്ട​തെ​ന്ന് ​അ​ർ​ത്ഥ​ശ​ങ്ക​യ്ക്കി​ട​യി​ല്ലാ​തെ​ ​സു​പ്രീം​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്നു.​ ​സ​മ്പ​ദ് ​വ്യ​വ​സ്ഥ​യെ​ ​ശു​ദ്ധീ​ക​രി​ക്കു​ക​യും​ ​സു​താ​ര്യ​മാ​ക്കു​ക​യും​ ​ചെ​യ്ത​ ​വി​പ്ല​വ​ക​ര​മാ​യ​ ​നി​ല​പാ​ടാ​യി​രു​ന്നു​ ​നോ​ട്ട​ ​നി​രോ​ധ​നം.

കോ​ട​തി​ ​നോ​ക്കി​യ​ത് നി​യ​മ​വ​ശം​ ​മാ​ത്രം​: മ​ന്ത്രി​ ​ബാ​ല​ഗോ​പാൽ

തി​രു​വ​ന​ന്ത​പു​രം​:​നോ​ട്ട് ​നി​രോ​ധ​നം​ ​രാ​ജ്യ​ത്തെ​ ​ത​ക​ർ​ത്തു​വെ​ന്നും സു​പ്രീം​ ​കോ​ട​തി​ ​പ​രി​ഗ​ണി​ച്ച​ത് ​നി​രോ​ധ​ന​ത്തി​ന്റെ​ ​നി​യ​മ​പ​ര​മാ​യ​ ​സാ​ധു​ത​ ​മാ​ത്ര​മാ​ണെ​ന്നും ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു. പൊ​ട്ടി​ച്ച​ ​മു​ട്ട​ ​തി​രി​ച്ച് ​മു​ട്ട​യാ​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​തു​പോ​ലെ​യാ​ണ് ​നോ​ട്ട് ​നി​രോ​ധ​നം​ ​സം​ബ​ന്ധി​ച്ച​ ​സു​പ്രീം​കോ​ട​തി​ ​പ​രി​ശോ​ധ​ന.​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ന​ട​പ്പാ​ക്കി​യ​ ​രീ​തി​യി​ലെ​ ​നി​യ​മ​വ​ശം​ ​മാ​ത്ര​മാ​ണ് ​കോ​ട​തി​ ​പ​രി​ശോ​ധി​ച്ച​ത്.​ന​ട​പ​ടി​ ​കോ​ട​തി​ ​അം​ഗീ​ക​രി​ച്ചെ​ങ്കി​ലും നി​യ​മ​നി​ർ​മ്മാ​ണ​ത്തി​ലൂ​ടെ​ ​ചെ​യ്യേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന വി​യോ​ജി​ക്കു​ന്ന​ ​വി​ധി​യും​ ​ഉ​ണ്ടാ​യി.​നോ​ട്ട് ​നി​രോ​ധ​നം​ ​കൊ​ണ്ട് ​ഒ​രു​ ​ഫ​ല​വും​ ​ഉ​ണ്ടാ​യി​ല്ല.​അ​ത് ​സ​മൂ​ഹ​ത്തി​ൽ​ ​ഏ​ൽ​പി​ച്ച​ ​ആ​ഘാ​തം​ ​മാ​റി​യി​ട്ടു​മി​ല്ല. സം​സ്ഥാ​ന​ത്ത് ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്ന​ത് ​ശ​രി​യാ​ണ്.​ ​എ​ന്നാ​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​ഒ​രു​ ​ന​ട​പ​ടി​യെ​യും​ ​അ​ത് ​ബാ​ധി​ച്ചി​ട്ടി​ല്ല.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​തി​കൂ​ല​ ​ന​ട​പ​ടി​ക​ളും​ ​ന​യ​ങ്ങ​ളു​മാ​ണ് ​സം​സ്ഥാ​ന​ത്ത് ​സാ​മ്പ​ത്തി​ക​ഞെ​രു​ക്ക​മു​ണ്ടാ​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.