എംപ്ലോ. എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷൻ 27ലക്ഷം കടന്നു
തിരുവനന്തപുരം: സംസ്ഥാനനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് താെഴിലിനായി കാത്തിരിക്കുന്നവരുടെ എണ്ണം 27 ലക്ഷം കടന്നു. 2022 നവംബർ വരെയുള്ള കണക്കുകൾ പ്രകാരമാണിത്.
അതേ സമയം,. കഴിഞ്ഞ മൂന്നു മാസത്തിനിടെ കേരളത്തിൽ നിന്ന് തൊഴിലിനും വിദ്യാഭ്യാസത്തിനുമായി ആറു ലക്ഷത്തോളം പേർ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.
ഇത്തരത്തിൽ എത്രപേർ ഏതൊക്കെ വിദേശരാജ്യങ്ങളിൽ പോയിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ സർക്കാരിന്റെ പക്കലില്ല. സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസി മുഖേന വിദേശത്ത് പോകുന്നവരിൽ വഞ്ചിക്കപ്പെടുന്നവരും ഏറെയാണ്. .
പ്രിയമേറി
കാനഡ
പഠനത്തിനും തൊഴിലിനുമായി യുവ ജനങ്ങളിലധികവും അടുത്ത കാലത്ത് ചേക്കേറിയത് കാനഡയിലാണ്. പഠിച്ചാൽ ജോലി ഉറപ്പാണെന്നതാണ് കാരണം. യു.കെ., യു.എസ്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ചൈന എന്നിവയാണ് കൂടുതൽ ചേക്കേറുന്ന മറ്റ് രാജ്യങ്ങൾ. പെർമനന്റ് വിസ ലഭിക്കാനുള്ള സാദ്ധ്യതയാണ് കാനഡയെ കൂടുതൽ ജന പ്രിയമാക്കുന്നത്.
രജിസ്ട്രേഷൻ
ഇങ്ങനെ
#ആകെ -27,34,157 #പുരുഷന്മാർ-98,84,74 #സ്ത്രീകൾ-17,45,666
#ട്രാൻസ്‌ജെൻഡർ-17 #ഭിന്നശേഷിക്കാർ-1,04,213
.
തൊഴിൽ
തേടുന്നവർ
#പത്താം ക്ലാസ്- 25,64,283 #പി.ഡി.സി/പ്ലസ് ടു-13,94,803 #ബിരുദധാരികൾ-5,27,010 #ബിരുദാനന്തര ബിരുദധാരികൾ-1,22,369 #ഡിപ്ലോമക്കാർ-36,457 #എൻജിനിയർമാർ-44,206 #എം.ബി.ബി.എസുകാർ -1,206 #ലാ ബിരുദധാരികൾ-621 #എം.ബി.എക്കാർ-6,240 #എം.സി.എക്കാർ-2,993 #വെറ്റിനറി ബിരുദധാരികൾ-974