മന്നംജയന്തിയഘോഷം സംഘടിപ്പിച്ചു

Tuesday 03 January 2023 12:35 AM IST
കൂത്താട്ടുകുളം എൻ.എസ്. എസ്. കരയോഗത്തിൽ മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന പതാക ഉയർത്തൽ ചടങ്ങ്

കൂത്താട്ടുകുളം: ഇലഞ്ഞി ശ്രീസുബ്രഹ്മണ്യ വിലാസം എൻ.എസ്. എസ് കരയോഗത്തിൽ നടന്ന മന്നം ജയന്തി ആഘോഷ പരിപാടിയിൽ പ്രസിഡന്റ് ഒ.എൻ. രവീന്ദ്രൻ പതാക ഉയർത്തി. പുഷ്പാർച്ചനയും പ്രർത്ഥനയും നടത്തി. കരയോഗം സെക്രട്ടറി പി.ആർ. മോഹൻ കുമാർ ജയന്തിദിന സന്ദേശം നൽകി. മൂവാറ്റുപുഴ താലൂക്ക് വനിതാ യൂണിയൻ കമ്മിറ്റി അംഗം സേതുലക്ഷ്മി, ഖജാൻജി ടി.പി. പ്രസാദ് എന്നിവർ സംസാരിച്ചു. കൂത്താട്ടുകുളം എൻ.എസ്.എസ്. കരയോഗത്തിൽ സെക്രട്ടറി കെ.ആർ.സോമൻ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് കെ.ബി.സോമൻ, എൻ.ആർ. കുമാർ, കെ.എസ്.രാജപ്പൻ നായർ , സുജ സുരേഷ്, കോമളം രാമചന്ദ്രൻ , ബിന്ദു രവീന്ദ്രൻ , സുമ നാരായണൻ എന്നിവർ നേതൃത്വം നൽകി.