കുസുമഗിരിയിൽ സുവർണ ജൂബിലിയാഘോഷം

Tuesday 03 January 2023 12:35 AM IST
കുസുമഗിരിയിൽ സുവർണ്ണ ജൂബിലി ആഘോഷം ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്യുന്നു,ബെന്നി ബഹനാൻ എം. പി., തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ, എറണാകുളം അങ്കമാലി അതിരൂപത വികാരി റവ ഡോ. വർഗീസ് പോട്ടക്കൽ തുടങ്ങിയവർ സമീപം

തൃക്കാക്കര: മാനസികാരോഗ്യ കേന്ദ്രമായ കാക്കനാട് കുസുമഗിരി മെന്റൽ ഹെൽത്ത് സെന്ററിൽ സുവർണ ജൂബിലിയാഘോഷം ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്തു. എം.എസ്.ജെ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ഫിലോമി അദ്ധ്യക്ഷത വഹിച്ചു. മാർ ജോസഫ് പുത്തൻവീട്ടിൽ അനുഗ്രഹം പ്രഭാഷണം നടത്തി. ബെന്നി ബഹനാൻ എം. പി, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ, എറണാകുളം അങ്കമാലി അതിരൂപത വികാരി ഡോ.വർഗീസ് പോട്ടക്കൽ, കാക്കനാട് പള്ളി വികാരി ഡോ. പോൾ കൈപ്രമ്പടൻ, എറണാകുളം സൈക്യാട്രിക് സൊസൈറ്റി പ്രസിഡന്റ് പി.ജോസഫ് വർഗീസ്, അഡ്വ. ലീട്ടോ പാലത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement