പാവക്കുളത്ത് പ്രഭാഷണം
Tuesday 03 January 2023 12:34 AM IST
കൊച്ചി: ക്ഷേത്രാചരങ്ങളിലെ ശാസ്ത്രം എന്തെന്ന് അറിഞ്ഞു പ്രവർത്തിച്ചാൽ മാത്രമേ ഫലമുണ്ടാകുകയുള്ളുവെന്ന് ഡോ.ബി. ജയപ്രകാശ് പറഞ്ഞു. പാവക്കുളം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ധർമ്മ രക്ഷാസഭയിലെ 5ാം ദിനത്തിൽ ഭക്തിയുടെ യുക്തിയും മുക്തിയും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭക്തിക്കു പിന്നിലെ യുക്തി അറിയുമ്പോൾ ഫലമുണ്ടാകും. അജ്ഞതയാണ് എല്ലാത്തിനും കാരണമെന്നും ഡോ. ജയപ്രകാശ് പറഞ്ഞു.
ഇന്ന് രാവിലെ 11 ന് കാഭാ സുരേന്ദ്രന്റെ പ്രഭാഷണം. വൈകിട്ട് 6.15 ന് തൃക്കണാർവട്ടം നായർ വനിതാ സമാജത്തിന്റെ ഭജനയും 7.30ന് കലാണ്ഡലം ഷെഗിയും സംഘവും അവതരിപ്പിക്കുന്ന നൃത്തനിത്യങ്ങളും അരങ്ങേറും.