പുതുവർഷത്തെ വരവേറ്റ് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം
കൊല്ലം: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ പുതുവത്സാരാഘോഷങ്ങൾ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതാ പ്രതാപ് ഉദ്ഘാടനം ചെയ്തു. ഓയൂർ അക്ഷയ കുടുംബശ്രീ അംഗങ്ങൾ പുതുവത്സര സമ്മാനങ്ങളുമായി സ്നേഹാശ്രമത്തിലെ മാതാപിതാക്കളെ കാണാനെത്തി. കുടുംബശ്രീ അംഗങ്ങൾ സ്നേഹാശ്രമത്തിന് 25 കസേരകൾ സംഭാവന ചെയ്തു. പുതുവത്സരത്തെ വരവേൽക്കാനായി തിരുവനന്തപുരം ത്രിസ്റ്റാർ പ്രോഗ്രാം ഏജൻസീസ് സ്നേഹാശ്രമത്തിൽ സംഗീത വിരുന്നൊരുക്കി. അനിൽ മാധവിന്റെ നേതൃത്വത്തിൽ വിജയൻ പാരിപ്പള്ളി, സികുലാൽ ചാത്തന്നൂർ, ഷാജി കനവ്, ദീപ കല്ലമ്പലം, സമീറ നിസാർ, ഷൈനാ നിസാർ എന്നീ ഗായകർ അച്ഛനമ്മമാർ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങളും നാടകഗാനങ്ങളും കലാഭവൻ മണിയുടെ നാടൻ പാട്ടുകളും ആലപിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്, ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ ,വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ ,കെ.എം.രാജേന്ദ്രകുമാർ, ബി.സുനിൽകുമാർ, ആർ.ഡി.ലാൽ, ദേവദാസ് എന്നിവർ സംസാരിച്ചു.