സഫ്ദർ ഹാഷ്മി അനുസ്മരണം

Tuesday 03 January 2023 12:49 AM IST

കൊച്ചി: കലാകാരനും സി.ഐ.ടി.യു നേതാവുമായിരുന്ന സഫ്ദർ ഹാഷ്മിയെ ഇപ്റ്റ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന യോഗത്തിൽ ഇപ്റ്റ ദേശീയ കമ്മിറ്റി അംഗം ഷേർളി സോമസുന്ദരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യയിലെ പുരോഗമന, വിപ്ലവ, നാടക പ്രസ്ഥാനങ്ങൾക്കും രാജ്യത്തെ യുവത്വത്തിനും സഫ്ദർ ഹാഷ്മി എന്നും മാതൃകയായിരുന്നെന്നും ഷേർളി സോമസുന്ദരൻ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. ഇപ്റ്റ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എൻ. ബാലചന്ദ്രൻ, ആർ. ജയകുമാർ, ജയൻ ചേർത്തല എന്നിവർ സംസാരിച്ചു.