കാലാവധിവെട്ടിക്കുറച്ചു : ജില്ലയിൽ പത്ത് ശതമാനത്തോളം പേർക്ക് റേഷൻ നഷ്ടമായി
Tuesday 03 January 2023 12:10 AM IST
കൊല്ലം: ഡിസംബറിലെ നീട്ടിയ റേഷൻ വിതരണ കാലാവധി പെട്ടെന്ന് വെട്ടിക്കുറച്ചതോടെ ജില്ലയിൽ പത്ത് ശതമാനത്തോളം പേർക്ക് ഇത്തവണത്തെ റേഷൻ നഷ്ടമായി. സെർവർ തകരാറിനെ തുടർന്ന് ഡിസംബറിലെ റേഷൻ വിതരണം ഈമാസം 5 വരെ നീട്ടിയിരുന്നു. പെട്ടെന്ന് കാലാവധി വെട്ടിച്ചുരുക്കിയതോടെ അവസാന ദിവസങ്ങളിൽ വാങ്ങാനിരുന്നവർക്കാണ് റേഷൻ നഷ്ടമായത്. ജില്ലയിൽ സാധാരണ 83 മുതൽ 85 ശതമാനം വരെയാണ് റേഷൻ വിതരണം നടക്കുന്നത്. എന്നാൽ, ഈമാസം ജില്ലയിൽ 75 ശതമാനത്തോളം പേർ മാത്രമാണ് റേഷൻ വാങ്ങിയത്. ഇന്നലെ പൊതുഅവധി ആയിരുന്നതിനാൽ കാര്യമായി ആരും റേഷൻ വാങ്ങാൻ എത്തിയിരുന്നില്ല.