കരീപ്ര പാട്ടുപുരയ്‌ക്കൽ ഏലായിൽ വിത്തെറിഞ്ഞു

Tuesday 03 January 2023 12:20 AM IST
കരീപ്ര തളവൂർക്കോണം പാട്ടു പുരയ്ക്കൽ ഏലായിലെ രണ്ടാം വിള കൃഷിയുടെ വിത്തെറിയൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം . കെ.ഡാനിയൽ ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : കരീപ്ര തളവൂർക്കോണം പാട്ടു പുരയ്ക്കൽ ഏലായിൽ രണ്ടാം വിളയ്ക്ക് വിത്തെറിഞ്ഞു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ.ഡാനിയൽ ഉദ്ഘാടനം ചെയ്തു. പാട്ടുപുരയ്‌ക്കൽ ഏല നെല്ലുൽപ്പാദക സമിതി പ്രസിഡന്റ്‌ സി.വിജയകുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി.സുമലാൽ, കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ശിവപ്രസാദ്,കരീപ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എസ്.പ്രശോഭ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.അഭിലാഷ്, പഞ്ചായത്തംഗം ഗീതാകുമാരി, കൃഷി ഓഫീസർ വിശ്വജ്യോതി, ഏല സമിതി വൈസ് പ്രസിഡന്റ്‌ അരുൺലാൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബി.ചന്ദ്രശേഖരൻ പിള്ള സ്വാഗതം പറഞ്ഞു. കർഷകരെയും കൃഷി ഉദ്യോഗസ്ഥരെയും അമേരിക്കൻ ഹാർട്ട്‌ അസോസിയേഷൻ അവാർഡ് നേടിയ ജയലക്ഷ്മിയെയും ആദരിച്ചു. 71 കർഷകർ ചേർന്ന് കരീപ്ര തളവൂർക്കോണം പാട്ടുപുരയ്‌ക്കൽ ഏലയിലെ 31 ഹെക്ടറിലാണ് രണ്ടാം വിള കൃഷിയിറക്കിയത്. ഉമ വിത്താണ് വിതച്ചത്.