കൊട്ടാരക്കര നഗരസഭ ചെയർമാൻ എ.ഷാജു രാജിവച്ചു

Tuesday 03 January 2023 12:24 AM IST
:കൊട്ടാരക്കര നഗരസഭ ചെയർമാൻ സ്ഥാനം രാജി വെച്ചു കാെണ്ടുള്ള കത്ത് എ.ഷാജു സെക്രട്ടറിക്ക് നൽകിയപ്പാേൾ

കൊട്ടാരക്കര : എൽ.ഡി.എഫ് മുന്നണി ധാരണ പ്രകാരം കാെട്ടാരക്കര നഗരസഭ ചെയർമാൻ സ്ഥാനം എ.ഷാജു രാജിവച്ചു. എൽ.ഡി.എഫ് മുന്നണിയിൽ രണ്ട് വർഷമായി കേരള കാേൺഗ്രസ് ബി.യുടെ ചെയർമാനായിരുന്നു അദ്ദേഹം. തിങ്കളാഴ്ച വെെകിട്ട് നഗരസഭ സെക്രട്ടറി ടി.വി.പ്രദീപ്കുമാറിന് എ.ഷാജു രാജി കത്ത് നൽകി. അടുത്ത ചെയർമാൻ സ്ഥാനം 2 വർഷം സി.പി.എമ്മിനും അവസാനത്തെ ഒരു വർഷം സി.പി.ഐക്കുമാണ്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആർ. രമേശിന്റെയും ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫെെസൽ ബഷീറിന്റെയും പേരുകളാണ് ഇപ്പോൾ ചെയർമാൻ സ്ഥാനത്തേക്ക് കേൾക്കുന്നത്. ഇതിനുള്ള ചർച്ച സി.പി.എമ്മിൽ തുടങ്ങിക്കഴിഞ്ഞു.

2020 ഡിസംബർ 28 നായിരുന്നു ഷാജു ചെയർമാനായി സത്യപ്രതിജ്‌ഞ ചെയ്തത്. അഴിമതി രഹിതമായ ഭരണമാണ് നടത്തിയതെന്ന് ഷാജു മാദ്ധ്യമങ്ങളാേട് പറഞ്ഞു. നഗരസഭയുടെ വികസനത്തിന് വേണ്ടി ചെയ്ത പല കാര്യങ്ങളും വിവാദമാവുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കാെട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ സ്ഥാപിച്ച് ഉദ്ഘാടനം നടത്താൻ ശ്രമിച്ചപ്പാേൾ ഒരു വിഭാഗം പ്രവർത്തകർ കാേടതിയെ സമീപിച്ച് തെറ്റിദ്ധരിപ്പിച്ചു. താലൂക്ക് ആശുപത്രിക്ക് കെട്ടിട നിർമ്മാണത്തിനായി 40 സെന്റ് സ്ഥലം 4 സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുത്ത് നൽകിയിരുന്നുവെന്നും ഷാജു പറഞ്ഞു.

Advertisement
Advertisement