ബഡ്ജറ്റ് ടൂറിസം വാർഷികം

Tuesday 03 January 2023 1:06 AM IST

കൊട്ടാരക്കര : കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഒന്നാം വാർഷികദിനാചരണം 8ന് നടക്കും. കഴിഞ്ഞ ജനുവരി 8നാണ് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം ആരംഭിച്ചത്. കാപ്പുകാവ്, നെയ്യാർ ഡാം, ലുലുമാൾ ട്രിപ്പോടെ ആരംഭിച്ച ഉല്ലാസ യാത്ര കൊവിഡ് ഭീഷണിയെ തുടർന്ന് ഫെബ്രുവരിയിൽ നടത്താൻ കഴിഞ്ഞില്ലെങ്കിലും തുടർന്നുള്ള മാസങ്ങളിൽ ധാരാളം ട്രിപ്പുകൾ നടത്താനായി. ഗവി, പോന്മുടി, റോസ്മല, സാമ്പ്രാണികോടി, മൺട്രോത്തുരുത്ത്, കുമാരകം, വയനാട് , മലബാർ , നെഫർ ടിറ്റി കപ്പൽ യാത്ര, നാലമ്പല ക്ഷേത്രം, മലക്കപ്പാറ, തുടങ്ങി കേരളത്തിലെ മിക്ക വിനോദ തീർത്ഥാടന കേന്ദ്രങ്ങളിലും വിനോദ സഞ്ചാര ട്രിപ്പുകൾ നടത്തിയിട്ടുണ്ട്. ഈ ഡിസംബറിൽ മാത്രം15 ട്രിപ്പുകൾ നടത്തിയിരുന്നു. ഒന്നാം വാർഷിക ദിനത്തിൽ സൂപ്പർ ഡീലക്സ് ബസിൽ തിരുവൈരാണിക്കുളം ക്ഷേത്ര ദർശനമാണ് പ്ളാൻ ചെയ്തിരിക്കുന്നത്. താത്പ്പര്യമുള്ളവർ മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യണം.