കവിതാ സമാഹാരം പ്രകാശനം

Tuesday 03 January 2023 1:11 AM IST

എഴുകോൺ : കവി സജീവ് നെടുമൺകാവിന്റെ 'കൂടം: ഭ്രമം പ്രഹരം പ്രരോദനം' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം പള്ളിമൺ എം.വി.ദേവൻ കലാഗ്രാമത്തിൽ നടന്നു. മലയാള സർവകലാശാല സ്കൂൾ ഒഫ് ക്രിയേറ്റീവ് റൈറ്റിംഗ് ഡയറക്ടർ ഡോ.അശോക് ഡിക്രൂസ് നാടക സംവിധായകൻ വാട്സൺ വില്യമിന് നൽകി പ്രകാശനം നിർവഹിച്ചു. കലാഗ്രാമം രക്ഷാധികാരി സുരേഷ് സിദ്ധാർത്ഥയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എ.സിമിന പുസ്തക പരിചയം നടത്തി.

ഇളവൂർ ശ്രീകുമാർ, ഡോ.എസ് .ജയൻ, സി.എം.മഞ്ജു, പി.ദിനകരൻ, ഹരിഹരനുണ്ണി, സജീവ് നെടുമൺകാവ് എന്നിവർ സംസാരിച്ചു. വി.വി.ജോസ് കല്ലട സ്വാഗതവും പുനവൂർ സജീവ് നന്ദിയും പറഞ്ഞു.