സ്വർണക്കപ്പെത്തി
Tuesday 03 January 2023 1:23 AM IST
കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ മന്ത്രിമാരായ വി.ശിവൻകുട്ടിയും പി.എ.മുഹമ്മദ് റിയാസും ചേർന്ന് ഏറ്റുവാങ്ങി. ശേഷം ഘോഷയാത്രയായി കപ്പ് കോഴിക്കോട് നഗരത്തിലേക്ക്. ഫറോക്ക്ചുങ്കം, ഫറോക്ക് ബസ് സ്റ്റാൻഡ്, ചെറുവണ്ണൂർ സ്രാമ്പ്യ, മോഡേൺ എന്നിവിടങ്ങളിൽ വിവിധ സ്‌കൂളുകൾ ചേർന്ന് ഘോഷയാത്രയ്ക്ക് വർണാഭമായ സ്വീകരണം നൽകി. തുടർന്ന് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര കോഴിക്കോട് മുതലക്കുളം മൈതാനിയിൽ എത്തിച്ചേർന്നു.
എം.എൽ.എമാരായ കെ.പി.കുഞ്ഞമ്മദ് കുട്ടി, കെ.എം.സച്ചിൻ ദേവ്, മേയർ ഡോ. ബീന ഫിലിപ്പ് എന്നിവർ പങ്കെടുത്തു.