പന്തിനെ പ്രൈവറ്റ് വാ‌ർഡിലേക്ക് മാറ്റി

Tuesday 03 January 2023 3:13 AM IST

ഡെറാഡൂൺ: കാറപകടത്തിൽ പരിക്കേറ്റ് ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലുള്ള റിഷഭ് പന്തിനെ അണുബാധയുണ്ടായേക്കുമെന്ന ആശങ്കയിൽ ഐ.സി.യുവിൽ നിന്ന് പ്രൈവറ്റ് വാർഡിലേക്ക് മാറ്റി. അണുബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ ഋഷഭ് പന്തിനെ കാണുന്നതിനായി ആശുപത്രിയിലെത്തുന്നത് ഒഴിവാക്കണമെന്നും ഇങ്ങനെയൊരു ആശങ്കയുള്ളതിനാൽ താരത്തെ പ്രൈവറ്റ് വാർഡിലേക്ക് മാറ്റണമന്ന് ആവശ്യപ്പെട്ടതായും ഡെൽഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്യാം വർമ പറഞ്ഞു. പന്തിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും അണുബാധയേൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് വി.ഐ.പികൾ ഉൾപ്പെടെയുള്ളവരെ പന്തിനെക്കാണാൻ അനുവദിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർച്ചയായി സന്ദർശകരെത്തുന്നതിനാൽ അണുബാധയേൽക്കുമെന്ന ആശങ്ക പന്തിന്റെ കുടുംബവു നേരത്തേ പങ്കുച്ചിരുന്നു. കഴിഞ്ഞ ദിവസം പന്തിന് പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നു.

Advertisement
Advertisement