ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെതിരെ

Tuesday 03 January 2023 3:22 AM IST

തിരുവനന്തപുരം: ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്.സിയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഒഡിഷയെ കീഴടക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.

ഇന്നത്തെ ത്സരം കാണാനെത്തുന്നവർക്ക് ലക്കി ലോട്ടറിയിലൂടെ ഇലക്ട്രിക്ക് സ്കൂട്ട‌ർ ഉൾപ്പെടെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് അവസരമൊരുക്കിയിട്ടുണ്ട്. ഈ മത്സരത്തിന് ടിക്കറ്റ് വാങ്ങുന്ന സീസൺ ടിക്കറ്റ് ഉടമകൾ ഉൾപ്പെടെയുള്ളവർക്ക് ഈ ലോട്ടറിയുടെ ഭാഗമാകാം. ഒരു ഭാഗ്യശാലിക്ക് ആതറിന്റെ ഇലക്ട്രിക് സ്കൂട്ടറും 10 വിജയികൾക്ക് 5 ഐപാഡുകളും 5 സ്മാർട്ട്ഫോണുകളും വീതവും ലഭിക്കും. 2023 ലെ തങ്ങളുടെ ആദ്യ ഹോം മാച്ചിന്റെ ഭാഗമായാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കായി ലക്കി ലോട്ടറി സംഘടിപ്പിക്കുന്നത്.