പുരസ്കാര വിതരണം എട്ടിന്
Wednesday 04 January 2023 12:09 AM IST
പാലക്കാട്: പല്ലാവൂർ ത്രയം പുരസ്കാര വിതരണവും പല്ലാവൂർ സന്തോഷ് കുഞ്ഞുക്കുട്ടൻ ഓർമ്മദിനവും എട്ടിന് രാവിലെ ഒമ്പതിന് തൃപ്പാളൂർ ശിവക്ഷേത്ര പരിസരത്ത് നടക്കും. തിമില കലാകാരൻ കോമളത്ത് കുട്ടപ്പമാരാർക്കാണ് ഇത്തവണ പുരസ്കാരം നൽകുക.
ഇതോടാനുബന്ധിച്ച് കൗതുക പഞ്ചവാദ്യവും അരങ്ങേറും.
കലാമണ്ഡലം ശിവൻ നമ്പൂതിരി, ഡോ.സുന്ദർ മേനോൻ, കാക്കയൂർ അപ്പുക്കുട്ടൻ മാരാർ, കല്ലൂർ രാമൻകുട്ടി മാരാർ, കുനിശേരി അനിയൻ, എൻ.പി.വിജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകനായ വിജയൻകുനിശേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.