പ്രതിഷേധ ധർണ നടത്തി

Wednesday 04 January 2023 12:14 AM IST

പാലക്കാട്: നഗരസഭയിലെ എഴുപതിൽപരം ശുചീകരണ തൊഴിലാളികളെ ഡിവിഷൻ മാറ്റുകയും മരണപ്പെട്ട ആളുകളുടെ പേര് പോലും ഡിവിഷൻ മാറ്റുന്നതിൽ ഉൾപ്പെടുത്തുകയും ചെയ്ത ഭരണസമിതി നിലപാടിനെതിരെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി സംഘടനകൾ സംയുക്തമായി നഗരസഭാങ്കണത്തിൽ ധർണ നടത്തി.

സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി എം.എസ്.സ്കറിയ ഉദ്ഘാടനം ചെയ്തു. ശുചീകരണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് സഹദേവൻ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് മനോജ് ചീങ്ങന്നൂർ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ പി.എസ്.വിബിൻ, സൈദ് മീരാൻ ബാബു, ഡോ.വേണു, അനിൽ ബാലൻ സംസാരിച്ചു.