സ്വാന്തന പരിചരണ കേന്ദ്രത്തിന് എം.എൽ.എയുടെ പുതുവർഷ സമ്മാനം

Wednesday 04 January 2023 12:20 AM IST
എടത്തനാട്ടുകര പാലിയേറ്റീവിന് അനുവദിച്ച വാഹനത്തിന്റെ താക്കോൽ അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ ക്ലിനിക്ക് ഭാരവാഹികൾക്ക് കൈമാറുന്നു.

അലനല്ലൂർ: എടത്തനാട്ടുകര പാലിയേറ്റീവിന് എം.എൽ.എയുടെ 2021-22 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച പുതിയ ഹോം കെയർ വാഹനത്തിന്റെ താക്കോൽ അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ ക്ലിനിക്ക് ഭാരവാഹികൾക്ക് കൈമാറി.

ബ്ലോക്ക് പ്രസിഡന്റ് കെ.പി.ബുഷ്റ അദ്ധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരസമിതി അംഗങ്ങളായ അനിത വിത്തനോട്ടിൽ, എം.അബ്ദുൾ അലി, ജില്ലാ പഞ്ചായത്തംഗം മെഹർബാൻ, ബ്ലോക്കംഗം പി.ഷാനവാസ്, രഞ്ജിത്ത്, ജിഷ, സെമീർ പുത്തംകോട്ടിൽ, പാലിയേറ്റീവ് ക്ലിനിക്ക് ഭാരവാഹികളായ മുഹമ്മദ് സക്കീർ, റഷീദ് ചതുരാല, ഗഫൂർ ചാലിയൻ, വ്യാപാരി പ്രതിനിധികളായ എ.പി.മാനു, മുസീന, ചാരിറ്റി കൂട്ടായ്മ സെക്രട്ടറി കെ.അസിഫ്, അൻസാരി, ശശിബാൽ, പാലിയേറ്റീവ് ക്ലിനിക്ക് ചെയർമാൻ പി.ജസീർ, സെക്രട്ടറി റഹീസ് എടത്തനാട്ടുകര സംസാരിച്ചു.

Advertisement
Advertisement