കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം യാത്രകൾ ഏഴ് മുതൽ

Wednesday 04 January 2023 12:05 AM IST

പാലക്കാട്: കെ.എസ്.ആർ.ടി.സി പാലക്കാട് ഡിപ്പോ ബഡ്ജറ്റ് ടൂറിസം സെൽ ഈ മാസം ഗവി, മൂന്നാർ, നെല്ലിയാമ്പതി, നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര എന്നിവ സംഘടിപ്പിക്കുന്നു. നെഫർറ്റിറ്റി കപ്പൽ യാത്ര ഏഴിന് നടക്കും. ഏഴ് സീറ്റുകൾ ഒഴിവുണ്ട്. ഗവി യാത്ര എട്ടിന് രാത്രി പത്തിന് ആരംഭിക്കും. ഒമ്പതിന് ഗവി സന്ദർശിച്ച് പത്തിന് പുലർച്ചെ നാലോടെ തിരിച്ചെത്തും. 2850 രൂപയാണ് ചാർജ്. മൂന്നാർ യാത്ര 14നും നെല്ലിയാമ്പതി യാത്ര ശനി, ഞായർ ദിവസങ്ങളിലും നടക്കും. ഫോൺ: 9947086128.

തിരുവൈരാണിക്കുളം ദർശനം

വർഷത്തിൽ പത്തുദിവസം മാത്രം ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലേയ്ക്ക് എട്ട്, 11 തീയതികളിൽ പ്രത്യേക യാത്ര നടത്തും. ഒരാൾക്ക് 570 രൂപയാണ് ചാർജ്. 50 പേർക്കാണ് അവസരം.

Advertisement
Advertisement