പ്രകൃതി സൗഹൃദ ജൂട്ട് ബാഗ് വിതരണം ചെയ്തു

Wednesday 04 January 2023 12:30 AM IST
bag

കോഴിക്കോട്: സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്ലാസ്റ്റിക് വിപത്തിനെ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതിന്റെയും അംഗങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെയും ഭാഗമായി ഓൾ കേരള കൺസ്യൂമർ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ അംഗങ്ങൾക്ക് പുതുവത്സര സമ്മാനമായി നൽകാനുള്ള പ്രകൃതി സൗഹൃദ മൾട്ടി പർപ്പസ് ജൂട്ട് എക്‌സിക്യൂട്ടീവ് ബാഗ് അസോസിയേഷൻ പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണിക്ക് നൽകി വനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രകൃതി സൗഹൃദ ഉൽപ്പന്ന നിർമ്മാതാക്കളായ സംഗീത ബാഗിന്റെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. കോഴിക്കോട് സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഫോറസ്ട്രി ബോർഡ് ചെയർമാൻ അഡ്വ. എം.രാജൻ, മാതൃഭൂമി സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്റർ വി.രവീന്ദ്രനാഥൻ, സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ എം.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. അസോസിയേഷന്റെ മാതൃകാപരമായ പ്രവർത്തനത്തെ മന്ത്രി അഭിനന്ദിച്ചു.