സന്ദേശ പ്രചാരണത്തിന് തുടക്കമായി

Wednesday 04 January 2023 12:02 AM IST

രമേശ് കാവിൽ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ദേശീയ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി കുറ്റ്യാടി കരുണ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് സംഘടിപ്പിക്കുന്ന ദ്വൈവാര സന്ദേശപ്രചാരണത്തിന് തുടക്കം കുറിച്ചു. ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. കരുണ മെഡിക്കൽ ഓഫീസർ ഡോ. സി.കെ വിനോദ് അദ്ധ്യക്ഷത വഹിച്ചു. കിപ്പ് ചെയർമാൻ മജീദ് നരിക്കുനി, ശ്രീനാഥ് ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഇ. അശ്റഫ് സ്വാഗതവും ചന്ദ്രൻ നാവത്ത് നന്ദിയും പറഞ്ഞു. പ്രചാരണ പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പാലിയേറ്റീവ് ബോധവത്കരണവും മത്സരങ്ങളും സംഘടിപ്പിക്കും. ജനുവരി 14ന് ശനിയാഴ്ച സാന്ത്വന കുടുംബസംഗമവും സായാഹ്നം എന്ന പേരിൽ കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിൽ ബഹുജനസംഗമവും ഗസൽവിരുന്നും ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ അറിയിച്ചു. പരിപാടി മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ സംബന്ധിക്കും.