പലിശരഹിത വായ്പ നൽകണം
Wednesday 04 January 2023 12:51 AM IST
കൊച്ചി: ചെറുകിട വ്യാപാരികളെ സംരക്ഷിക്കാൻ പലിശരഹിത വായ്പ നൽകണമെന്നും വ്യാപാരികൾക്ക് സർക്കാർ ഇൻഷ്വറൻസ് നടപ്പാക്കണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എറണാകുളം സിറ്റി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമിതി ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. ഹാജ പ്രമേയവും ഏരിയാ സെക്രട്ടറി ടി.വി. സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.എം. അബ്ദുൽ വാഹിദ് മുതിർന്ന വ്യാപാരികളെയും വനിതാ സംരംഭകരെ ഏരിയാ പ്രസിഡന്റ് സുരേഷ് ബാബുവും ആദരിച്ചു. യൂണിറ്റ് പ്രസിഡന്റായി ബി. നയനാർ സെക്രട്ടറിയായി എസ്. സുൾഫിക്കർ അലി, ട്രഷററായി എ.കെ. ഖാലിദ് എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.