ഖാദി പ്രദർശന വിപണന മേള
Wednesday 04 January 2023 12:56 AM IST
ചോറ്റാനിക്കര :ഖാദി ഉത്പ്പന്നങ്ങളുടെ പ്രദർശന വിപണന മേളയ്ക്ക് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ മില്ലുങ്കൽ ജംഗ്ഷനിലെ ആഗ്രോമാർട്ട് കോംപ്ലക്സിലാണ് പ്രദർശന വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അനിത ടീച്ചർ നിർവഹിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് മേളയുടെ സമയം. മേള അഞ്ചിന് അവസാനിക്കും. ചടങ്ങിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. എം.ബഷീർ, പഞ്ചായത്ത് അംഗങ്ങളായ ജെസി ജോയ്, സുനിത സണ്ണി തുടങ്ങിയവർ പങ്കെടുത്തു.