പ്ളാറ്റിനം ജൂബിലി ആഘോഷം
Wednesday 04 January 2023 12:38 AM IST
അടൂർ: കോട്ടമുകൾ സിറിയൻ ഓർത്തഡോക്‌സ് കൺവെൻഷന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയസ് ഉദ്ഘാടനം ചെയ്തു. ഫാ.ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ചു.സഹ വികാരി ജോൺ ജോർജ്, മുൻ വികാരിമാരായ ഫാ.പി. ജി.കുര്യൻ കോർഎപ്പിസ്‌കോപ്പ,അറപ്പുരയീൽ സി.തോമസ് കോർ എപ്പിസ്‌കോപ്പ, ഫാ.ജേക്കബ് ജോർജ്, ഫാ.ജേക്കബ് കോശി, ഫാ.ഐസക്ക് തോമസ്,ഫാ.ഷിജു ബേബി,ഫാ.ജെറിൻ ജോൺ, ഫാ.കെ.ജി.അലക്‌സാണ്ടർ,ഇടവക ട്രസ്റ്റി കെ.എം.വർഗീസ്,സെക്രട്ടറി ഷിബു ചിറക്കരോട്ട്, ജന.കൺവീനർ പ്രൊഫ.ഡി.കെ. ജോൺ,പ്രൊഫ. ജോസ്.വി കോശി, അഡ്വ. ബിജുവർഗീസ് , ബാബു കുളത്തൂർ, രാജൻ ജോൺ, എ.വി.ജോർജ്,അടൂർ സുഭാഷ്,ജെസി കലതിവിള,അന്നമ്മ ഡാനിയേൽ,ആൽവിൻ സജി എന്നിവർ പ്രസംഗിച്ചു.