കൺവെൻഷനും പെരുന്നാളും

Wednesday 04 January 2023 12:47 AM IST

പത്തനംതിട്ട: തോട്ടപ്പുറം സെന്റ് മേരീസ് ഒാർത്തഡോക്സ് പള്ളിയിലെ പെരുന്നാളും കൺവെൻഷനും ഇടവക ദിനവും എട്ട് മുതൽ 16വരെ നടക്കും. എട്ടിന് കൊട‌ിയേറ്റ്. 13ന് വൈകിട്ട് ഏഴിന് പ്രൊഫ.ഇട്ടിവറുഗീസും 14ന് വൈകിട്ട് ഏഴിന് ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിലും വചന ശുശ്രൂഷ നടത്തും. 15ന് വൈകിട്ട് ഏഴിന് പ്രദക്ഷിണവും ആകാശദീപക്കാഴ്ചയും. 16ന് രാവിലെ എട്ടിന് ഡോ.ഗീവറുഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന, പ്രദക്ഷിണം, കൊടിയിറക്ക്, നേർച്ച വിളക്ക്, ഗാനമേള എന്നിവ നടക്കും.

Advertisement
Advertisement