ക്രിസ്‌മസ്, പുതുവർഷം: ₹93 കോടി വിറ്റുവരവുമായി സപ്ളൈകോ

Wednesday 04 January 2023 3:51 AM IST

കൊച്ചി: ക്രിസ്മസ്, പുതുവർഷ കാലത്ത് സപ്ലൈകോ 93 കോടി രൂപയുടെ വിറ്റുവരവ് നേടി. ഏറ്റവുമധികം വില്പന ഡിസംബർ 31നായിരുന്നു (10.84 കോടി രൂപ). ഡിസംബർ 21 മുതൽ ജനുവരി 2 വരെ സപ്ലൈകോയുടെ വില്പനശാലകളിലും ഫെയറുകളിലുമായി 92.83 കോടി രൂപയുടെ വില്പനയാണ് നടന്നത്.

ആലപ്പുഴ, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി നടന്ന ജില്ലാ ഫെയറുകളിൽ മാത്രം 73 ലക്ഷത്തിലധികം രൂപയുടെ വില്പന നേടി. 18,50,229 റേഷൻ കാർഡ് ഉടമകളാണ് ഈ കാലയളവിൽ സബ്‌സിഡി സാധനങ്ങൾ വാങ്ങിയത്.