വിദ്യാർത്ഥികളുടെ ആദ്ധ്യാത്മിക മത്സരങ്ങൾ
Wednesday 04 January 2023 12:03 AM IST
ചെറുകോൽപ്പുഴ: 111ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ആദ്ധ്യാത്മിക മത്സരങ്ങൾ ജനുവരി 26, 29 തീയതികളിൽ നടക്കും. മത്സരങ്ങൾക്ക് മുന്നോടിയായി ബാലഗോകുലം, മതപാഠശാല, ആദ്ധ്യാത്മിക പഠന കേന്ദ്രം എന്നിവയിലെ അദ്ധ്യാപകരുടെയും പ്രധാന പ്രവർത്തകരുടെയും യോഗം ചെറുകോൽപ്പുഴ വിദ്യാധിരാജ മന്ദിരത്തിൽ നടന്നു. വിദ്യാർത്ഥികളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20ന് വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : രമാ മോഹൻ - 9946472953, ശശികലാ പ്രദീപ് - 9961753329, ഗിരീഷ് ചിത്രശാല - 9447895640.