ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം
Wednesday 04 January 2023 12:05 AM IST
പത്തനംതിട്ട : ജില്ലയിലെ ജവഹർ നവോദയ വിദ്യാലയത്തിലേക്ക് ഈ അദ്ധ്യയന വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. സമർപ്പിക്കേണ്ട അവസാന തീയതി 31. പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ www.navodaya.gov.in വെബ്‌സൈറ്റിൽ ലഭിക്കും. നവോദയ വെബ്‌സൈറ്റിൽ പ്രോസ്‌പെക്ടസിൽ കൊടുത്തിട്ടുളള നിബന്ധനകൾ പ്രകാരം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നവോദയ വിദ്യാലയം പ്രവർത്തിക്കുന്ന ജില്ലയിലെ ഏതെങ്കിലും സർക്കാർ, സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരും ജില്ലയിൽ താമസിക്കുന്നവരുമായിരിക്കണം. ഫോൺ: 0473- 5265246.