18 ഹോട്ടലുകളിൽ റെയ്ഡ്, ഒന്ന് അടപ്പിച്ചു
Wednesday 04 January 2023 12:08 AM IST
പത്തനംതിട്ട : കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച സംഭവത്തിന് പിന്നാലെ ഇന്നലെ ജില്ലയിലെ 18 ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. കുമ്പഴയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച തട്ടുകട അടപ്പിച്ചു. നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിന് 30,000 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി. പത്തനംതിട്ട, തിരുവല്ല, അടൂർ നഗരങ്ങളിലെ ഹോട്ടലുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവർത്തിച്ച ഹോട്ടലുകൾക്ക് താക്കീത് നൽകി പിഴ ചുമത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ എം.ടി.ബേബിച്ചൻ, പത്തനംതിട്ട അസി.കമ്മിഷൻ ടി.എസ് വിനോദ് കുമാർ, ഫുഡ് ഇൻസ്പെക്ടർമാരായ പ്രശാന്ത്കുമാർ, അസിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശാേധന.