വടകര ബ്ലോക്ക്‌ പഞ്ചായത്ത് ജോബ്ഫെസ്റ്റ് 14ന്

Wednesday 04 January 2023 12:09 AM IST
jobFair

വടകര: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുമായി സഹകരിച്ച് 14 ന് ശനിയാഴ്ച മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും. 50 ലധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന മെഗാ തൊഴിൽ മേളയിൽ 2500ൽ അധികം ജോലി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യത്യസ്ത പ്രായക്കാർക്ക് ഐ.ടി, ഓട്ടോ മൊബൈൽ, ഫിനാൻസ്,മാർക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്‌ കെയർ, ഓഫീസ് അഡ്മിനിസ്ട്രേഷൻ, തുടങ്ങിയ മേഖലകളിൽ യോഗ്യതയനുസരിച്ച് നിരവധി ഒഴിവുകളാണുള്ളത്. തൊഴിൽരഹിതർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും മികച്ച തൊഴിൽ നേടാനുള്ള സുവർണാവസരമാണ് ജോബ് ഫെസ്റ്റ് '22. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് *jobfair.osperb.com* എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഒരാൾക്ക് പരമാവധി മൂന്ന് കമ്പനികൾ വരെ തിരഞ്ഞെടുക്കാം . കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. ഫോൺ: 9645687252, 9037253532 , 7594992651.