ചെഗുവേരയുടെ മകളും ചെറുമകളും ഇന്ന് തലസ്ഥാനത്ത്

Wednesday 04 January 2023 12:53 AM IST

തിരുവനന്തപുരം: ദി.കെ.ആർ ഗൗരിയമ്മ ഫൗണ്ടേഷന്റെ പ്രഥമ അന്തർ ദേശീയ പുരസ്കാരം സ്വീകരിക്കാനായി ചെഗുവേരയുടെ മകൾ ഡോ. അലീഡാ ഗുവേരയും ഒപ്പം അവരുടെ മകൾ പ്രൊഫ. എസ്തഫാനിയ ഗുവേരയും ഇന്ന് തലസ്ഥാനത്തെത്തും. നാളെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയാ ഹാളിൽ 11.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരിയമ്മ അന്തർദ്ദേശീയ പുരസ്കാരം ഡോ. അലീഡയ്ക്ക് സമ്മാനിക്കും. ബിനോയ് വിശ്വം എം.പി,മേയർ ആര്യാ രാജേന്ദ്രൻ,എം.എ ബേബി,സി.എസ്.സുജാത,ആനാവൂർ നാഗപ്പൻ,മങ്കോട് രാധാകൃഷണൻ,പ്രൊഫ. എസ്തഫാനിയ ഗുവേര,ഡോ.പി.സി. ബീനാകുമാരി,സംഗീത് ചക്രപാണി,അഡ്വ.ബാനർജി തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement