ഇരിങ്ങൽ സർഗാലയയിലേക്ക് ജനപ്രവാഹം
Wednesday 04 January 2023 12:04 AM IST
ഇരിങ്ങൽ : ഇരിങ്ങലിലെ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയിൽ ജനത്തിരക്കേറി. അവധിക്കാലം അവസാനിക്കാറായതും മേളയിലെ വ്യത്യസതതയാർന്ന പരിപാടികളും ജനത്തിരക്ക് വർദ്ധിക്കാൻ കാരണമായി. 122 ടെറിട്ടോറിയൽ ആർമി മദ്രാസ് റജ്‌മെന്റിന്റെ മാസ്മരികമായ പ്രകടനം കാണികളിൽ ആവേശമുണർത്തി. കഥകളിയും, പാവക്കൂത്തും പഴയ തലമുറയിൽ ഓർമ്മകളുടെ കടലിരമ്പം തീർത്തു. ഡിസംബർ 22 നു ആരംഭിച്ച മേള ജനുവരി 9 നാണ് അവസാനിക്കുക.