കള്ള് ഷാപ്പുകളുടെ പുനർവില്പന
Wednesday 04 January 2023 12:05 PM IST
കൊച്ചി: 2022-23 കാലയളവിൽ വില്പനയ്ക്ക് പോകാത്ത എറണാകുളം ഡിവിഷനിലെ മട്ടാഞ്ചേരി എക്സൈസ് റേഞ്ചിലെ ഗ്രൂപ്പ് നമ്പർ 1,2, ഞായറയ്ക്കൽ എക്സൈസ് റേഞ്ചിലെ ഗ്രൂപ്പ് നമ്പർ 2,3 എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ള കള്ളുഷാപ്പുകളും ലൈസൻസ് പുതുക്കാത്ത ആലുവ റേഞ്ചിലെ ഗ്രൂപ്പ് നാലിലെ കള്ള് ഷാപ്പുകളും 11ന് രാവിലെ പത്തിന് കാക്കനാട് ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് ജില്ലാ കളക്ടർ പുനർവില്പന നടത്തും.
വില്പനയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രേഖകളുമായി രാവിലെ 9.30ന് എത്തിച്ചേരണം. പങ്കെടുക്കുന്നവർ റവന്യൂ അധികൃതർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് ഹാജരാക്കുകയും 200 രൂപ പ്രവേശന ഫീസും അടയ്ക്കുകയും വേണം.