ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കിന്റെ ഉദ്ഘാടനം

Wednesday 04 January 2023 12:10 PM IST

കൊച്ചി: മോട്ടോർ വാഹന വകുപ്പിന്റെ തൃപ്പൂണിത്തുറ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് കീഴിൽ നിർമ്മാണം പൂർത്തീകരിച്ച കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷന്റെയും ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കിന്റെയും ഉദ്ഘാടനം നാളെ രാവിലെ 9.30ന് മന്ത്രി ആന്റണി രാജു നിർവഹിക്കും. പുത്തൻകുരിശ് പുറ്റുമാനൂരിലെ ടെസ്റ്റിംഗ് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പി.വി ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ കെ. ബാബു, അനൂപ് ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ട്രാൻസ്‌പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ, ജില്ലാ കളക്ടർ ഡോ. രേണുരാജ് തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement