ഇന്റർകോളേജിയറ്റ് ഫെസ്റ്റ് ബ്രാവോ
Wednesday 04 January 2023 12:18 AM IST
കൊച്ചി : തൃക്കാക്കര ഭാരത് മാതാ കോളേജിന്റെ ഭാഗമായ റേഡിയോ ബി.എം.സി സംഘടിപ്പിക്കുന്ന ഇന്റർകോളേജിയറ്റ് ഫെസ്റ്റ് "ബ്രാവോ " ആറിന് രാവിലെ പത്തു മുതൽ കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫോട്ടോഗ്രഫി, ആർ.ജെ ഹണ്ട്, ന്യൂസ് റിപ്പോർട്ടിംഗ്, ന്യൂസ് റീഡിംഗ്, ട്രഷർ ഹണ്ട്, ഡാൻസ് തുടങ്ങിയ വിവിധ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ഒരു ലക്ഷം രൂപവരെയുള്ള കാഷ് പ്രൈസ് സമ്മാനമായി നൽകും. അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന റേഡിയോ ബി.എം.സിയുടെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണിത്. വിവരങ്ങൾക്ക്: 9746376644 . വാർത്താസമ്മേളനത്തിൽ അദ്ധ്യാപകരായ ടോണി എം. ടോം, വീണ ജയകുമാർ എന്നിവർ പങ്കെടുത്തു.
--