ത്രിദിന രാജ്യാന്തര ഓൺലൈൻ സെമിനാർ

Wednesday 04 January 2023 12:24 PM IST

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ്, കാലടി എസ്.എൻ.ഡി. പി ലൈബ്രറിയുടെ സഹകരണത്തോടെ 'ബോധോദയ ലോകങ്ങൾ, വാക്കുകൾ' എന്ന വിഷയത്തിൽ രാജ്യാന്തര ത്രിദിന ഓൺലൈൻ സെമിനാർ സംഘടിപ്പിക്കും. ജനുവരി നാലിന് വൈകിട്ട് മൂന്നിന് പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി സെമിനാർ ഉദ്ഘാടനം ചെയ്യും. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് കോ- ഓർഡിനേറ്റർ ഡോ. അജയ് എസ്. ശേഖർ അദ്ധ്യക്ഷത വഹിക്കും. ആസ്‌ട്രേലിയയിലെ താൻസാനിയ ഗോൾഡൻവാലി ബോധിചിത്ത ആശ്രമ മഠാധിപതി അയ്യാ യെഷെ, ബുദ്ധന്റെ മാനവികതയും ബൗദ്ധസ്ത്രീകളും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.