സംരംഭകത്വ പരിശീലനം

Wednesday 04 January 2023 12:22 PM IST

കൊച്ചി : മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്‌സും സെന്റർ ഫോർ മനേജ്‌മെന്റും ചേർന്ന് ആറു മുതൽ 18 വരെ സംരംഭതക്വ പരിശീലന പരിപാടി നടത്തും. ബിസിനസ് ആശയങ്ങളെക്കുറിച്ച് അവബോധം നൽകുന്ന പരിപാടിക്ക് ആറിന് തിരുവനന്തപുരത്താണ് തുടക്കം. ഏഴിന് ആലപ്പുഴ, പത്തിന് കോഴിക്കോട്, 11ന് കോട്ടയം, മലപ്പുറം, 12ന് കൊല്ലം, 13ന് എറണാകുളം, പാലക്കാട്, 18ന് തൃശൂർ എന്നിങ്ങനെ. കൃഷി, മത്സ്യബന്ധനം, മൃഗപരിപാലനം , വാണിജ്യം, ചെറുകിട വ്യവസായം, സർവീസ് മേഖല, നിർമാണം തുടങ്ങിയവയിലാണ് പരിശീലനം. വിവരങ്ങൾക്ക് ഫോൺ: 0471 2329738, 8078249505, www.norkaroots.org/ndprem,​ 1800 425 3939 (ഇന്ത്യ)​,​ വിദേശത്തു നിന്നാണെങ്കിൽ +91-8802 012 345.