അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു
കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കൊലപ്പെട്ട സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആസാം സ്വദേശി ദുൾ രാജ് ബോൻസ് (27) ഇക്കഴിഞ്ഞ ഒക്ടോബർ 4ന് കൊയിലാണ്ടി ഹാർബറിൽ
വെച്ച് കൊലപ്പെട്ടത്.
കൂട്ടുകാരായ മനോരഞ്ജൻ റോയ്, ലക്ഷ്യബ്രഹ്മയും, ചേർന്ന് രാത്രി മദ്യലഹരിയിൽ തലയ്ക്കടിച്ചും, ബെൽറ്റ് കൊണ്ട് കഴുത്തിനു മുറുക്കിയും, കൊല്ലുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോൾ. ഒരാൾ കടലിൽ ചാടി രക്ഷപ്പെടുകയും, ഒരാളെ നാട്ടുകാർ തടഞ്ഞുവെക്കുകയുമായിരുന്നു. കടലിൽ ചാടി രക്ഷപെട്ട ആളെ അര മണിക്കുറി ന കം തന്നെ പൊലീസ് സമർത്ഥമായ അന്വേഷണത്തിലുടെ, അരയൻ കാവ് ബീച്ചിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികൾ ജയലിൽ റിമാൻഡിലാണ്. കേസിൽ 71 സാക്ഷികളും 48 തൊണ്ടിമുതലുമടക്കം.1200 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. സി.ഐ.എൻ.സുനിൽകുമാർ, എ.എസ്.ഐ.മാരായ പ്രദീപൻ, ഗിരീഷൻ, ഒ.കെ.സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.