എല്ലാവരും തുല്യർ : പദ്ധതിക്ക് തുടക്കം
പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന 'തൊഴിൽശേഷി- എല്ലാവരും തുല്യർ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി നിഷാദ് സ്വകാര്യ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. ഒന്നാം ഘട്ടത്തിൽ ഭിന്നശേഷിക്കാരായ ആളുകൾക്ക് ജോലി നൽകുന്നതുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ ടൗൺ കേന്ദ്രീകരിച്ചു ഹോസ്പിറ്റലുകൾ, മാളുകൾ, വിദ്യാഭാസ സ്ഥാപനങ്ങൾ, സേവന സന്നദ്ധരായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സർവേ പൂർത്തീകരിച്ചു.ജോലി ലഭിച്ച നിഷാദിനെയും ജോലി നൽകി മാതൃക കാണിച്ച സ്ഥാപനത്തേയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ. മുസ്തഫ ആദരിച്ചു.