100 കിലോ കേക്ക് മുറിച്ച് പുതുവത്സരാഘോഷം
Wednesday 04 January 2023 12:03 AM IST
വളാഞ്ചേരി: വളാഞ്ചേരി ടി.ആർ.കെ യു.പി.സ്കൂളിൽ നൂറ് കിലോ കേക്ക് മുറിച്ചു കൊണ്ട് പുതുവർഷാഘോഷം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സി.രാജേഷ്, പ്രധാനാദ്ധ്യാപിക കെ.സ്മിത എന്നിവർ ചേർന്നാണ് കേക്ക് മുറിച്ച് ഉദ്ഘാടനം നടത്തിയത്. പി.ടി.എ വൈസ് പ്രസിഡന്റ് നാസർ കൊട്ടാരം, എം.ടി.എ പ്രസിഡന്റ് വിനീത, സീനിയർ അസിസ്റ്റന്റ് പി.എം.ഗോവിന്ദരാജൻ, സ്റ്റാഫ് സെക്രട്ടറി ഒ.നുസ്രത്ത് സംസാരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.