ഗവർണർ സർക്കാരിനെ അലോസരപ്പെടുത്തുന്നു: എം.വി.ഗോവിന്ദൻ

Wednesday 04 January 2023 12:00 AM IST

കാഞ്ഞങ്ങാട് : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടതു സർക്കാരിനെ അലോസരപ്പെടുത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. പടന്നക്കാട് അനന്തംപള്ളയിൽ ഗൃഹസന്ദർശനത്തിനിടെ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സജി ചെറിയാന്റെ മന്ത്രിസഭാ പുന: പ്രവേശം നിയമമനുസരിച്ച് നടന്നാൽ മതി. ഇക്കാര്യത്തിൽ ഗവർണർ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചാൽ മതിയാകും. നിയമത്തിന്റെ പേര് പറഞ്ഞ് സർക്കാറിനെ അലോസരപ്പെടുത്തുകയാണ് ഗവർണർ കുറച്ച് കാലമായി ചെയ്യുന്നത്. അതിന്റെ തുടർച്ചയാണ് സജി ചെറിയാൻ വിഷയത്തിലും തീരുമാനം നീട്ടിക്കൊണ്ടുപോയത്. നിയമവ്യവസ്ഥുള്ള നാട്ടിൽ ഗവർണർക്ക് ഇതേ നിലപാട് തുടരാനാകില്ല. ഭരണഘടനയെ വിമർശിക്കുന്നത് കുറ്റകരമല്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് സജി ചെറിയാന്റെ മടങ്ങി വരവിൽ അപാകതയൊന്നുമില്ലെന്ന് ഗോവിന്ദൻ വ്യക്തമാക്കി.