തരൂർ വിഷയം: വിവാദത്തിന് ഇല്ലെന്ന് സതീശൻ

Wednesday 04 January 2023 12:00 AM IST

കൊച്ചി: എൻ.എസ്.എസ് സമ്മേളനത്തിൽ ശശി തരൂർ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് വിവാദത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടെന്ന വാർത്ത വിഷയത്തിലേക്ക് തന്നെ മനഃപൂർവം വലിച്ചിഴയ്ക്കാനുള്ള മാദ്ധ്യമങ്ങളുടെ ശ്രമമാണ്. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും നേതൃത്വത്തിൽ ഇരിക്കുന്നവർ വിമർശനം കേൾക്കാൻ ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം പോകുമ്പോൾ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കാൻ സർക്കാർ തയ്യാറാകണം. പൊലീസ് ജീപ്പിൽ ഇന്ധനം നിറയ്ക്കാനോ ശമ്പളം നൽകാനോ വികസനത്തിനോ പണമില്ല. ധൂർത്ത് നിയന്ത്രിക്കാൻ ധനവകുപ്പ് നടപടി സ്വീകരിക്കുന്നില്ല.