സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ്‌ സൗജന്യ വസ്ത്ര വിതരണം

Wednesday 04 January 2023 12:43 AM IST

കൊല്ലം: കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ്, പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള സൗജന്യ പുതുവസ്ത്രങ്ങൾ നിറച്ച അലമാരയിലേക്കുള്ള വസ്ത്രങ്ങൾ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റുവൽ സിംഗിന്റെ കയ്യിൽനിന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.സന്തോഷ് ഏറ്റുവാങ്ങി.പാവപ്പെട്ട രോഗികൾക്ക് ഏറെ ഉപകാരപ്രദമായ പ്രവർത്തനമാണിതെന്നും ആശുപത്രിയുടെ ഭാഗത്തുനിന്നും പൂർണ പിന്തുണ ഉണ്ടാകുമെന്നും ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടർന്നു പോകണമെന്നും പുതുവസ്ത്രങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.സന്തോഷ് പറഞ്ഞു.

കഴിഞ്ഞ നാല് വർഷമായി ആശുപത്രിയിൽ അപകടങ്ങളിൽ പെട്ട് എത്തുന്ന പാവപ്പെട്ടവർക്ക് പുതുവസ്ത്രങ്ങളും, മരണമടയുന്നവർക്ക് അണിയുന്നതിനുള്ള വെള്ള വസ്ത്രവും അലമാരയിൽ നിന്നും ആവശ്യ ഘട്ടങ്ങളിൽ സൗജന്യമായി നൽകുന്നുണ്ട്.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാർ, സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശ്രീകുമാർ, സമുദ്രതീരം വയോജന കേന്ദ്രം പ്രസിഡന്റ് ശരത്ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement