വസ്തുത പറഞ്ഞത് കേരളകൗമുദി

Wednesday 04 January 2023 1:18 AM IST

ചെങ്ങന്നൂർ : രാഷ്ട്രീയമായും വ്യക്തിപരമായും ധാർമ്മികത ഉയർത്തിപ്പിടിച്ച് മന്ത്രി സ്ഥാനം രാജിവച്ചിട്ടും തന്നെ അടിമുടി വിമർശിക്കാനാണ് ഭൂരിപക്ഷം മാദ്ധ്യമങ്ങളും ശ്രമിച്ചതെന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. മന്ത്രിപദവിയിൽ തിരിച്ചെത്തുന്നതിന് തടസ്സമില്ലെന്ന് ചൂണ്ടിക്കാട്ടി 'കേരളകൗമുദി" മാത്രമാണ് വസ്തുതാപരമായ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്. തന്റെ പേരിലുളള രണ്ടു പരാതികളും തീർപ്പാക്കിയിട്ടും വീണ്ടും കേസുണ്ടെന്ന് പ്രചരിപ്പിക്കുകയാണ് ചിലർ. പാർട്ടി ഇക്കാര്യങ്ങൾ പഠിച്ചശേഷമാണ് തീരുമാനമെടുക്കുന്നത്. മാദ്ധ്യമങ്ങൾ എല്ലാ കാര്യങ്ങളിലും പോസിറ്റീവായ സമീപനം സ്വീകരിക്കണമെന്നും സജിചെറിയാൻ പറഞ്ഞു.