ജില്ലയിൽ ഭക്ഷ്യസുരക്ഷാപരിശോധന, അഞ്ച് സ്ഥാപനങ്ങൾ അടപ്പിച്ചു

Wednesday 04 January 2023 12:09 AM IST

കൊല്ലം : കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷാസ്ക്വാഡ് ജില്ലയിലെ ഹോട്ടലുകളിലും കാറ്ററിംഗ് യൂണിറ്റുകളിലും പരിശോധന നടത്തി. ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയ മൂന്ന് ഹോട്ടുകളും ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങളും അടച്ചുപൂട്ടി. മോശമായ അവസ്ഥയിൽ പ്രവർത്തിച്ച രണ്ടു ഹോട്ടലുകൾക്ക് പിഴയിടുകയും ഒമ്പത് എണ്ണത്തിന് നോട്ടീസ് നൽകുകയും ചെയ്തു. കെ.എസ്.ആർ.ടി.സിക്ക് സമീപത്തെയും ശാസ്താംകോട്ടയിലെയും ഹോട്ടലുകളുടെ പ്രവർത്തനമാണ് നിർത്തിവയ്പ്പിച്ചത്. പുനലൂർ,ചാത്തന്നൂർ, കൊല്ലം, ശാസ്താംകോട്ട എന്നിവടങ്ങളിലായി 39 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ഭക്ഷ്യ സുരക്ഷാകമ്മിഷണർ എസ്.അജിയുടെ നിർദേശപ്രകാരം ഓഫീസർമാരായ ഡോ.ലക്ഷ്മി വി. നായർ, ഡോ. വി. എസ്. അരുൺകുമാർ, എ. എ. അനസ്, ഡോ. രേഖാ, എസ്. സംഗീത്, എസ്. ആർ. റസീമ, ഷീനാ ഐ. നായർ, എസ്. മനസ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.