ഐ.എച്ച്.ആർ.ഡിയിൽ ഹ്രസ്വകാല കോഴ്സുകൾ
Wednesday 04 January 2023 12:25 AM IST
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഈമാസം ആരംഭിക്കുന്ന വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനിയറിംഗ്,സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് എന്നിവയാണ് കോഴ്സുകൾ. അവസാന തിയതി ജനുവരി എട്ട്. കൂടുതൽ വിവരങ്ങൾക്ക് : www.ihrd.ac.in, 04862 232 246/ 297 617, 8547005084, 9495276791.