പോപ്പുലർ ഫ്രണ്ട് കേസ്: മുബാറക്ക് എൻ.ഐ.എ കസ്റ്റഡിയിൽ

Wednesday 04 January 2023 12:53 AM IST

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിലെ രണ്ടാം ഘട്ട റെയ്‌ഡിൽ അറസ്റ്റിലായ ഹൈക്കോടതി അഭിഭാഷകൻ വൈപ്പിൻ എടവനക്കാട് മായാബസാർ അഴിവേലിക്കകത്തു വീട്ടിൽ ഐ.എ മുഹമ്മദ് മുബാറക്കിനെ (32) ചോദ്യം ചെയ്യാനായി അഞ്ചു ദിവസത്തേക്ക് എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടു. പോപ്പുലർ ഫ്രണ്ടിന്റെ മുഖ്യ ആയുധപരിശീലകനാണ് മുബാറക്കെന്ന് എൻ.ഐ.എ സംഘം പ്രത്യേക കോടതിയിൽ വ്യക്തമാക്കി. മുബാറക്ക് ആയോധന പരിശീലന സ്ഥാപനം നടത്തുന്നുണ്ടെന്നല്ലാതെ പോപ്പുലർ ഫ്രണ്ടുമായി ഇയാൾക്ക് ബന്ധമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സംസ്ഥാനത്തെ 56 കേന്ദ്രങ്ങളിൽ വ്യാഴാഴ്‌ച ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്‌ഡിനെത്തുടർന്നാണ് മുബാറക്കിനെ അറസ്റ്റ് ചെയ്ത്.