ബഡ്ജറ്റ് സമ്മേളനം 31 ന്

Wednesday 04 January 2023 1:02 AM IST

ന്യൂഡൽഹി: പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം ജനുവരി 31ന് തുടങ്ങും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്ജറ്റ് അവതരിപ്പിക്കും. ഏപ്രിൽ ആറിനാണ് സെഷൻ സമാപിക്കുന്നത്. ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുർമു ആദ്യമായി അഭിസംബോധന ചെയ്യും. ബഡ്ജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ സാമ്പത്തിക സർവേ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. സമ്മേളനത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 10ന് സമാപിക്കും. രണ്ടാം ഭാഗം മാർച്ച് ആറിന് തുടങ്ങി ഏപ്രിൽ ആറിന് സമാപിക്കും.