മണ്ണ് മാഫിയയിൽ നിന്ന് കൈക്കൂലി: എസ്.ഐക്ക് സസ്പെൻഷൻ

Wednesday 04 January 2023 1:02 AM IST

ആലുവ: മണ്ണ് മാഫിയയിൽനിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ആരോപണ വിധേയനായ അയ്യമ്പുഴ പൊലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ ബൈജു കുട്ടനെ സസ്പെൻഡ് ചെയ്തു. ആക്ഷേപം സംബന്ധിച്ച വിശദമായ അന്വേഷണ ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാർ പറഞ്ഞു. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് ബൈജു കുട്ടനെ കളമശേരി എ.ആർ ക്യാമ്പിലേക്ക് തിങ്കളാഴ്ച സ്ഥലംമാറ്റിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡി.ഐ.ജിക്ക് എസ്.പി കൈമാറിയതിനെ തുടർന്നാണ് സസ്പെൻഷൻ.

Advertisement
Advertisement